ബി അശോകും എൻ പ്രശാന്തും സർവീസിലേക്ക്; സസ്പെൻഷൻ പിൻവലിച്ചു

insight kerala

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോക്, എൻ പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡോ. ബി അശോകും എൻ പ്രശാന്തും.  പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ‌സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്. മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെതിരെ സംസാരിച്ചു, സിവിൽ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്.

9 സസ്പെൻഷനാണ് എൻ പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികള്‍ . ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പ്രശാന്തിനെയും മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഒരേദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടി.

Share This Article