തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച വിഷയം ചർച്ചയായി. അടുത്ത വിമർശനം ഒരു വിഭാഗം നേതാക്കൾ നടത്തി. ഇടത് സർക്കാറിന്റെ കാലത്ത് ബന്ധുനിയമനങ്ങളെ ശക്തമായി എതിർത്തിരുന്നവരാണ് കോൺഗ്രസ്. അതുകൊണ്ട് അധികാരത്തിൽ വരുമ്പോൾ സ്റ്റാഫിൽ ബന്ധുക്കളെ നിയമിക്കുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നു എന്ന വിമർശനം യോഗത്തിൽ ഒരു വിഭാഗം ഉന്നയിച്ചു. എന്നാൽ നിയമനം സഹോദരിയുടെ ഭർത്താവ് എന്ന നിലയിൽ അല്ല എന്നും ബിന്നി തോമസ് കാലങ്ങളായി ഡിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
തൽക്കാലം നിയമനം പുനപ്പരിശോധിക്കേണ്ടതില്ല എന്ന നിലപാടിലാണ് കെപിസിസി . സണ്ണി ജോസഫിന് പിന്തുണ നൽകാൻ കെപിസിസി യോഗം തീരുമാനിച്ചു. യോഗത്തിൽ ഉയർന്നു വന്ന വിമർശനങ്ങളെ ഉൾക്കൊണ്ട് തന്നെയാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്.
