അണ്ണാമലൈയുടെ രാജി ബിജെപി നേതൃത്വം സ്വീകരിച്ചു: പുതിയ പാർട്ടി രൂപീകരിക്കും

insight kerala

ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിവിട്ടു. ബിജെപി ദേശീയാധ്യക്ഷൻ നിതിൻ നബീൻ, അണ്ണാമലൈയുടെ രാജി സ്വീകരിച്ചു. രാജി സ്വീകരിച്ച കാര്യം ബിജെപി നേതൃത്വം വാർത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു. അണ്ണാമലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് അണ്ണാമലയെ ചൊടിപ്പിച്ചത്. സഖ്യ തീരുമാനത്തെ ശക്തമായി എതിർത്ത അണ്ണാമലൈ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ നിന്നും പൂർണമായും ഒഴിവാക്കിയിരുന്നു.തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങുകയും വോട്ടുവിഹിതം 11 ശതമാനത്തിൽ നിന്നും 3% ആയി കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

Share This Article