നാലാഞ്ചിറയിലെ കൊലപാതകം; റെയിൽവേ ട്രാക്കിൽ കണ്ടത് പ്രതിയുടെ മൃതദേഹം?

insight kerala

തമിഴ്നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ കണ്ട മൃതദേഹം നാലാഞ്ചിറയിൽ കൊല നടത്തിയ പ്രതി സുരേഷിന്റേതെന്ന് സംശയം.
കൊലപാതക ശേഷം കാറുമായി കടന്ന പ്രതി സുരേഷിന്റെ മൊബൈൽ ലൊക്കേഷൻ നോക്കി പോലീസ് നഗരത്തിൽ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇയാളുടെ കാർ ബാലരാമപുരത്തു നിന്നും ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിള്ളിപ്പാലത്തു നിന്നും പോലീസ് കണ്ടെത്തിയതായാണ് സൂചന.
ഇക്കാര്യം പൂർണ്ണമായും പോലീസ് സ്ഥിരികരിക്കുന്നില്ല. മൃതദേഹം ഇനി തിരിച്ചറിയാനുണ്ട്.

കഴിഞ്ഞ ദിവസമാണ് നാട്ടിലെ നടുക്കിയ കൊലപാതകം തിരുവനന്തപുരം നാലാഞ്ചിറയിൽ നടന്നത്. യുവതിയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. നാലാഞ്ചിറയിൽ നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. നാലു മക്കളുടെ കൺമുന്നിലായിരുന്നു കൊലപാതകം.

Share This Article