ആർഷോയും വിദ്യയും വിവാഹിതരായി; ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

insight kerala

മുന്‍ എസ്എഫ്ഐ നേതാക്കളായ പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍വച്ചാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. ഇരുവരും ഹാരമണിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.  വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. 

മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആര്‍ഷോ പാലക്കാട്  കാഞ്ഞിരപ്പുഴ സ്വദേശിയാണ്. നിലവില്‍ ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ആര്‍ഷോ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. 

Share This Article