ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം. ഗൺമാൻമാർ ഒളിവിലെന്ന് എസ്ഐടി.
അഞ്ച് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം. പ്രതികൾ മുങ്ങിയത് ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്ന്.
ജാമ്യമില്ല വകുപ്പുകൾ ചുമത്തിയതോടെ പ്രതികളെ നോട്ടിസ് നൽകാതെ അറസ്റ്റ് ചെയ്യാം. ഇതോടെയാണ് ഇവർ ഒളിവിൽ പോയത്. അതേസമയം മൂന്ന് പേരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അനിൽ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും മുൻകൂർ ജാമ്യ അപേക്ഷ ഓൺലൈനായി നൽകിയിരുന്നു
‘രക്ഷാപ്രവർത്തനം’; ഗൺമാൻമാർ ഒളിവിൽ
