നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻമാർക്കെതിരായ അന്വേഷണം.
5 പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. മൂന്നുപേർ കൂടി പ്രതികൾ . ഗൺമാൻമാർ അടക്കം അഞ്ചുപേർ പ്രതികളാണ്.
ഷൈജു,അരുൺ, വിപിൻ എന്നീ പോലീസുകാരെ കൂടി പ്രതികളാക്കി . SIT യുടെ അന്വേഷണ റിപ്പോർട്ട് കൈമാറി. ആലപ്പുഴ കോടതിയിലാണ് SIT റിപ്പോർട്ട് കൈമാറിയത്. വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്ക് എതിരെ വകുപ്പു ചുമത്തിയിട്ടില്ല.ഗുരുതര ചട്ടലംഘനം എന്ന എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും പ്രതികളാണ്.
അതേസമയം പ്രത്യേക അന്വേഷണസംഘം കേസിൽ പുനരന്വേഷണം നടത്തിയപ്പോഴാണ് റിപ്പോർട്ട് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു എന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാർ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടു എന്നും മൊഴിയുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു എന്ന ഗുരുതരമായ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 2 റിപ്പോർട്ട് ആയി സമർപ്പിക്കും.
