“ടിനി ടോമിനെതിരെ അൻസിബയുടെ പരാതി കിട്ടിയിട്ടില്ല” ; ശ്വേതാ മേനോൻ

insight kerala

നടൻ ടിനി ടോമിനെതിരെ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരിച്ച് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ. ടിനി ടോമിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു. “അൻസിബ ഇതുവരെ പരാതി തന്നിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പരാതി ഇമെയിൽ ചെയ്തത്.”

“അൻസിബയുടെ പരാതി മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ടിനിക്കെതിരെ ഇതുവരെയും സംഘടനയ്ക്കുള്ളിൽ പരാതി പറഞ്ഞിട്ടില്ല. സംഘടനയുടെ ബൈലോ കൃത്യമായി അറിയാവുന്ന ഭാരവാഹികളാണ് എല്ലാവരും. എന്നിട്ടും ഇത്തരം വിഷയങ്ങൾ സംഘടനയിൽ ചർച്ച ചെയ്തിട്ടില്ല.” ശ്വേതാ മേനോൻ വ്യക്തമാക്കി

Share This Article