മിൽമയിൽ നാടകീയ നീക്കം; ഉദ്യോഗസ്ഥർ എത്തിയില്ല; മുൻ ഭരണസമിതി അംഗങ്ങൾ മിനിറ്റ്സ് രേഖപ്പെടുത്തി

insight kerala

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനു പിന്നാലെ തിരുവനന്തപുരം മിൽമയിൽ നാടകീയ രംഗങ്ങൾ. മുൻ ഭരണസമിതി അംഗങ്ങൾ ഭരണം ഏറ്റെടുക്കാൻ എത്തി. എന്നാൽ , ഉദ്യോഗസ്ഥർ ഇതുവരെ എത്തിയില്ല. അംഗങ്ങൾ മിനിട്സിൽ രേഖപ്പെടുത്തി.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ നടപടി. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം 2026 ജൂലൈ 25നാണ് എൽഡിഎഫ് ഭരണത്തിലുള്ള തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. തുടർന്ന് യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.

എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണസമിതിയംഗങ്ങൾക്ക് നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ബന്ധപ്പെട്ടവരെ കേട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article