മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ.
ലിജു ജയിച്ചത് ശരിയായ മാർഗ്ഗത്തിൽ അല്ല.
കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല.കരഞ്ഞല്ല വോട്ട് വാങ്ങേണ്ടത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി. വീടുകൾ കയറി അപവാദ പ്രചരണം നടത്തി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി UDF ന് അവസരം തരണം എന്നായിരുന്നു പ്രചരണം.ഇത് കേട്ട ജനങ്ങൾ മാറി ചിന്തിച്ചു.തോൽക്കാൻ പ്രധാന കാരണം ഇതാണ്. മകനെ കുറിച്ച് അനാവശ്യം പറഞ്ഞു.മകൻ രാഷ്ട്രീയത്തിൽ പോലുമില്ല ; എന്നിട്ടും ആക്രമിച്ചു.മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകും. ജയിക്കാനായി മണ്ഡലത്തിൽ UDF പണം ഒഴുക്കി എന്നും പ്രതിഭ ആരോപിച്ചു.
ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു യു പ്രതിഭയുടെ പ്രതികരണം
“ലിജു ജയിച്ചത് കരഞ്ഞ് കരഞ്ഞ്; ഞാൻ കരഞ്ഞത് വോട്ടിന് വേണ്ടിയല്ല” യു പ്രതിഭ
