ലത്തീൻ സഭയിൽ മന്ത്രിയില്ല; ലത്തീൻ ആസ്ഥാനത്ത് ഓടിയെത്തി മുഖ്യമന്ത്രി സതീശൻ

insight kerala

ലത്തീൻ സമുദായത്തിന് ഇത്തവണ മന്ത്രിസഭീകരണം നടന്നപ്പോൾ പ്രാതിനിധ്യം ലഭിച്ചില്ല. കടുത്ത പ്രതിഷേധത്തിലായിരുന്നു ലത്തീൻ സഭ. ഇന്നലെ മുതൽ വിയോജിപ്പും പ്രതിഷേധവും സഭാപ്രതിനിധികൾ അറിയിച്ചിരുന്നു. ഇതേതുടർന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ് മന്ത്രിസഭായോഗവും കഴിഞ്ഞ് വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ആദ്യ പരിപാടിയായി സഭാ ആസ്ഥാനത്തെ സന്ദർശനം. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് വെള്ളയമ്പലം ലത്തീൻ അതിരൂപത ആസ്ഥാനത്ത് എത്തി സഭാ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ഇപ്പോൾ കൂടിക്കാഴ്ച നടത്തുന്നു. സഭയുടെ പരിഭവങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യവും സ്ഥിതിയും മുഖ്യമന്ത്രി സഭാപ്രതിനിധികളോട് വിശദീകരിക്കുകയാണ്. സഭയുടെ പരിഭവം അകറ്റാൻ സഭാ ആസ്ഥാനത്ത് ഉടൻ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി അതൃപ്തി മാറ്റാൻ ശ്രമിക്കുന്നത്.

കോൺഗ്രസ് മന്ത്രിമാരെ പരിഗണിക്കുമ്പോൾ സഭയുടെ കോവളം എംഎൽഎ എം വിൻസെന്റിന് പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എറണാകുളം എംഎൽഎ ടി ജെ വിനോദിനെയും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഇവർ രണ്ടുപേരും ഉണ്ടായില്ല. സഭയുടെ പ്രാതിനിധ്യം ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് പോലും സഭ പ്രതിനിധികൾ വിട്ടുനിന്നു.

Share This Article