കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവസ്ഥലത്ത് പൊലിസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി

insight kerala

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവസ്ഥലത്ത് പൊലിസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ രാത്രി 9.മണിയോടെയാണ് ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ തീ പിടിക്കുന്നത്. കാറിൻ്റെ
പിൻസീറ്റിലായിരുന്ന ഗർഭിണിയായ സോനയെ പുറത്തെടുക്കാൻ സാധിക്കാതിരുന്നതാണ് ദുരന്തത്തിൻ്റെ ആക്കം കൂട്ടിയത്. മുൻസിറ്റിലിരുന്ന
ഭർത്താവ് റിജിൻലാലിനെ നാട്ടുകാരാണ് പുറത്തെടുത്തിരുന്നത്…ഗുരുതരമായി പൊള്ളലേറ്റ റിജിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Share This Article