പ്രഖ്യാപനം ഡൽഹിയിലോ? രാഹുലും ജയറാം രമേശും അടക്കമുള്ള നേതാക്കൾ ഖാർഗെയുടെ വീട്ടിൽ

insight kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ ഉണ്ടാകുമോ എന്ന ആകാംക്ഷ ഇപ്പോൾ ഉയരുകയാണ്. രാഹുൽ ഗാന്ധിയുടെ വസതിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സിയും രാഹുലും മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ എത്തുകയാണ്. ജയറാം രമേശും ഖാർഗെയുടെ വീട്ടിൽ എത്തി. ഒപ്പം കേരളത്തിലേക്ക് വരാനിരിക്കുന്ന നിരീക്ഷകരായ ദിപാദാസ് മുൻഷി, മുകുൾ വാസ്‌നിക്ക് , അജയ് മാക്കൻ എന്നിവരും ഖാർഗെയുടെ വീട്ടിലെത്തി

എല്ലാ നേതാക്കളും ഖാർഗെയുടെ വീട്ടിലെത്തിയ സാഹചര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം നേതാക്കൾ പുറത്തിറങ്ങി അവിടെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത

Share This Article