ശക്തമായ മഴ; പുനലൂരിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; തൊഴിലാളി കുടുങ്ങിക്കിടക്കുന്നു

insight kerala

ശക്തമായ മഴയിൽ കൊല്ലം പുനലൂരിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു .
നെല്ലിപ്പള്ളി പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ടോറസ് വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത് . വാഹനത്തിനുള്ളിൽ തൊഴിലാളി കുടുങ്ങിക്കിടക്കുന്നു . തൊട്ടടുത്തുള്ള സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു. മണ്ണിടിച്ചിലിനൊപ്പം കൂറ്റൻ കോൺക്രീറ്റ് ഭിത്തിയിടിഞ്ഞ് ടോറസ്സിനു മുകളിലേക്ക് വീഴുകയായിരുന്നു . ജെസിബി ഉൾപ്പെടെ എത്തിച്ച് മണ്ണും കോൺക്രീറ്റും ഉൾപ്പെടെ മാറ്റാനുള്ള ശ്രമം തുടരുകയാണ് .

Share This Article