കനത്ത തോൽവിക്ക് ശേഷം സിപിഎമ്മിന്റെ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വി പരിശോധിക്കാനും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനും മൂന്ന് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് സെക്രട്ടറിയേറ്റും, നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുന്നത്. തോല്‍വിയുടെ ഭാരം പിണറായിയുടെ തലയില്‍ മാത്രം വെയ്ക്കാനാവില്ലെന്ന നിലപാടിലാണ് പിബി എത്തിയത്. തോല്‍വിയുടെ വിവിധ ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത പിബി റിപ്പോര്‍ട്ടിങ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാവും.

പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. നേതൃമാറ്റമെന്ന താല്പര്യം ചില നേതാക്കള്‍ക്കുണ്ടെങ്കിലും  ഭൂരിപക്ഷം പേരും പിണറായി തുടരണമെന്ന  നിലപാടിലാണ്. മുന്നണിയെ നയിക്കുന്നതില്‍ തലമുറ മാറ്റം വേണമെന്നാണ് സിപിഐ ഉള്‍പ്പടെ മിക്ക ഘടകകക്ഷികളുടെയും നിലപാട്. സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതൃസ്ഥാനം നല്‍കുന്നതിലും സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാവും. കോട്ടയത്ത് ക്രോസ് വോട്ടിങ് നടന്നെന്ന   കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആക്ഷേപവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് വരും. 

Share This Article