മുൻ KPCC അധ്യക്ഷൻമാർ ഡൽഹിക്ക്; നിർണ്ണായക നീക്കം

insight kerala

മുഖ്യമന്ത്രി ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ നിർണായക നീക്കം നടത്തുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളും മുൻ KPCC അധ്യക്ഷൻമാരുമായ 5 നേതാക്കളെ ഡൽഹിയ്ക്ക് കേന്ദ്രനേതൃത്വം വിളിപ്പിച്ചിരിക്കുകയാണ്. കെ സുധാകരൻ , കെ മുരളീധരൻ , മുല്ലപ്പള്ളി രാമചന്ദ്രൻ , വി എം സുധീരൻ, എം എം ഹസൻ എന്നീ നേതാക്കളെയാണ് ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

കെ സുധാകരൻ ഇന്ന് രാത്രിയോടെ ഡൽഹിക്ക് പോകും. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിലൂടെ തൻറെ നിലപാട് അറിയിക്കും എന്നാണ് പറയുന്നത്. അതേസമയം കെ മുരളീധരനും വി എം സുധീരനും എം എം ഹസനും നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. ഇതിനിടെ സുധാകരന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്ന് തീരുമാനമെടുക്കാൻ നീക്കം നടത്തിയെങ്കിലും വാർത്ത മാധ്യമങ്ങളിലൂടെ ചോർന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

കെ സുധാകരൻ പിന്തുണയ്ക്കുന്നത് കെസി വേണുഗോപാലിനെയാണ്. കെ സിക്കുവേണ്ടി ഹൈക്കമാൻഡിനോട് നേരത്തെ തന്നെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് കെ സുധാകരൻ. മുല്ലപ്പള്ളി രാമചന്ദ്രൻ വി ഡി സതീശനെ അനുകൂലിക്കാൻ സാധ്യതയില്ല. എം എം ഹസ്സൻ്റെ പിന്തുണയും സതീശന് അനുകൂലമാകില്ല എന്നാണ് സൂചന. എന്നാൽ കെ മുരളീധരൻ സതീശനെ പിന്തുണയ്ക്കാനാണ് സാധ്യത. വി എം സുധീരൻ എന്ത് നിലപാട് സ്വീകരിക്കും എന്നത് അവ്യക്തമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article