ആലുവ എടത്തലയിൽ ബസ്സും ടോറസും കൂട്ടിയിടിച്ച് 31 യാത്രക്കാർക്ക് പരിക്ക്.
രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് ഓടിച്ചിരുന്ന പള്ളിക്കര സ്വദേശി പ്രസാദിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എം ആലുവ രാജഗിരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെൻറ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്. വിദ്യാർത്ഥികൾ അടക്കമുള്ളവർ ബസ്സിൽ ഉണ്ടായിരുന്നു. ഉച്ചക്ക് 2 .30 യോടെ ആയിരുന്നു സംഭവം.
ആലുവയിൽ ബസ്സും ടോറസും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്; 2 പേർക്ക് ഗുരുതരം
