മൂന്നു വയസുകാരിയെ തെരുവുനായ ആക്രമിച്ചു

insight kerala

പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസുകാരിയെ തെരുവുനായ ആക്രമിച്ചു.
മൂന്നു വയസ്സുകാരി സുകന്യയെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ കണ്ണിനാണ് കടിയേറ്റത്.
അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു തെരുവ് നായയുടെ ആക്രമണം.
പരിക്കേറ്റ കുട്ടിയെ പത്തനംതിട്ടയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്
മാറ്റി.
ഓമല്ലൂരിൽ രാവിലെ ഒരു വൈദികനേയും തെരുവുനായ കടിച്ചിരുന്നു.

Share This Article