കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് – വൈസ് പ്രസിഡൻ്റുമാർ രാജിവച്ചു. രാജി ഇ- മെയിൽ ആയി കൈമാറി. പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ സ്ഥാനം ഒഴിയുമെന്ന് സൂചന നൽകി രാവിലെ തന്നെ ഫെയ്‌സ് ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലും രാജിവച്ചു.
തുടർഭരണത്തേയും ഇടതുപക്ഷത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീർണ്ണതയെയും വിമർശിച്ച് നേരത്തെ തന്നെ സച്ചിദാനന്ദൻ രംഗത്ത് വന്നത് ഏറെ വിവാദം ആയിരുന്നു. തുടർഭരണം ആപത്താണെന്ന് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത് വലിയ രീതിയിലാണ് ചർച്ചയായത്. ഇടതുപക്ഷ സഹയാത്രികനായ സച്ചിദാനന്ദൻ തന്നെ ഇടതുപക്ഷത്തിന്റെ അപചയത്തെ ചൂണ്ടിക്കാട്ടിയത് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു.
