തിരുവനന്തപുരം : കെ സി വേണുഗോപാലനായി വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നതിനിടെ കെപിസിസി ആസ്ഥാനത്തും ബോർഡ്. മുഖ്യമന്ത്രിയായി കെ സി തന്നെ വരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലക്സ് .
വീ വാണ്ട് കെ.സി എന്ന എഴുത്തോടെ കായംകുളം മണ്ഡലം മുൻ പ്രസിഡന്റ് എ. നൗഷാദ് ഖാനാണ് ഫ്ലക്സ് സ്ഥാപിച്ചത്. നിയമസഭാ കക്ഷി യോഗം കെപിസിസി ആസ്ഥാനത്ത് ഇന്ന് നടക്കാനിരിക്കെയാണ് അവിടെത്തന്നെ ഫ്ലക്സ് ഉയർന്നത്.
ഇതിനിടെ തൃശ്ശൂരിലും കെ സി വേണുഗോപാലിനും സതീശനും വേണ്ടി നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. കെസി വേണുഗോപാൽ നയിക്കും എന്ന് ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. സതീശന്റെ ചിത്രത്തിന് താഴെ OUR CM എന്നാണ് വാചകങ്ങൾ. എംജി റോഡിലും തൃശ്ശൂർ ജില്ല ആശുപത്രിക്ക് സമീപവുമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

