യുഡിഎഫ് തരംഗത്തിലെ ആഘോഷ ആരവങ്ങൾക്കിടയിലും കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി തർക്കം ഒരു ഭാഗത്ത്. ഫ്ലക്സ് യുദ്ധം തകൃതിയായി നടക്കുന്നു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു തൃശ്ശൂരിൽ ഫ്ലക്സ് ഉയർന്നു. സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജംഗ്ഷനിൽ ആണ് കെ സി അനുകൂലികൾ ഫ്ലക്സ് സ്ഥാപിച്ചത്.
ഫ്ലക്സുകൾ ഉൾപ്പെടെ പി ആർ പ്രവർത്തനം പാടില്ല എന്ന് ഹൈക്കമാൻഡ് ശക്തമായി വിലക്കിയിട്ടും മുഖ്യമന്ത്രി പോര് തുടരുകയാണ്
