മുഖ്യമന്ത്രി ധർമ്മടത്ത് പിന്നിൽ ; ഭൂരിപക്ഷം മന്ത്രിമാർക്കും കാലിടറുന്നു

insight kerala

ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഇടതുമുന്നണിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന് പോലും ധർമ്മടത്ത് അടിപതറുന്നു. പി രാജീവ് അടക്കം മന്ത്രിമാർ പലരും പരാജയം മണക്കുന്നു. തൃത്താലയിൽ എം ബി രാജേഷും ആറന്മുളയിൽ വീണ ജോർജും നേമത്ത് വി ശിവൻകുട്ടിയും ആർ ബിന്ദുവും വി എൻ വാസവനും ഒ ആർ കേളുവും എ കെ ശശീന്ദ്രനും കെ ബി ഗണേഷ് കുമാറും പരാജയഭീതിയിൽ .

എക്സിറ്റ് പോളുകൾ പ്രവചിച്ചതിനപ്പുറം ഇടതുമുന്നണിക്ക് തിരിച്ചടി ഉണ്ടാകുമോ എന്ന് ആശങ്ക. മുഖ്യമന്ത്രി പോലും പരുങ്ങലിലാകുമ്പോൾ ആശങ്കയോടെ ഇടതുമുന്നണി ക്യാമ്പ്.

Share This Article