കേരളം കാത്തിരിക്കുന്ന നിമിഷങ്ങളിലേക്ക് കടക്കുന്നു. മുന്നണി രാഷ്ട്രീയം ആകാംക്ഷയോടെയും നെഞ്ചിടിപ്പോടെയുമാണ്. കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തു തന്നെയാണ്. ഇന്നലെ രാത്രിയോടുകൂടി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും തിരുവനന്തപുരത്ത് എത്തി. രാവിലെ നേതാക്കൾ അവരവരുടെ കേന്ദ്രങ്ങളിൽ ഇരുന്ന് വോട്ടെണ്ണൽ നിരീക്ഷിക്കും. 9 മണിയോടുകൂടി കെപിസിസി ഓഫീസിൽ എല്ലാവരും എത്തും.
രാവിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല വോട്ടെണ്ണൽ വീക്ഷിക്കുന്നത്. വി ഡി സതീശൻ കൻ്റോൺമെൻറ് ഹൗസിൽ ഇരുന്ന് വോട്ടെണ്ണൽ നിരീക്ഷിക്കും. ഉത്സവ അന്തരീക്ഷത്തിലാണ് കെപിസിസി ഓഫീസ്. പായസം വിളമ്പാനും ലഡു വിതരണം ചെയ്യാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പിണറായി വിജയൻ കണ്ണൂരിലെ വീട്ടിൽ ആണുള്ളത്. എം വി ഗോവിന്ദൻ എട്ടുമണിയോടെ എകെജി സെൻററിൽ എത്തും. എം എ ബേബി ഡൽഹിയിലാണ് ഉള്ളത്. ശാന്തമായ അന്തരീക്ഷത്തിലാണ് എകെജി സെൻറർ .
രാജീവ് ചന്ദ്രശേഖർ വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞാൽ മാരാർജി ഭവനിൽ എത്തും. വി മുരളിധരൻ, എസ് സുരേഷ്, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ മാരാർജി ഭവനിൽ ഉണ്ട്.

