യുഡിഎഫ് വിജയിച്ചാൽ ബിരിയാണി വിതരണം ചെയ്യാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ. പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലംകമ്മിറ്റിയാണ് വിങ്കയാഘോഷത്തിനും, ബിരിയാണി വിതരണത്തിനും തയ്യാറെടുത്തിരിക്കുന്നത്. ചിക്കൻ, ബീഫ് ബിരായാണിയും നെയ്ച്ചോറുമാണ് വിതരണം ചെയ്യുക. വലിയ പന്തൽ കെട്ടി ഭക്ഷണം വിതരണം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. യുഡിഎഫ് വിജയിച്ചാൽ നാളെ വൈകിട്ട് 7മണി മുതൽക്കാണ് ഭക്ഷണ വിതരണം ഉണ്ടാവുക. 5000 പേർക്ക് കഴിക്കാനുഉള ഭക്ഷണമാണ് തയ്യാറാക്കുന്നത്. 500 പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യവും പന്തലിലുണ്ട്.
