വി ഡി സതീശനെ പിന്തുണച്ച് ഇന്നും വിവിധ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ

insight kerala

വി ഡി സതീശനെ പിന്തുണച്ച് ഇന്നും എറണാകുളം ജില്ലയിൽ ഫ്ലക്സ് ബോർഡുകൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് ഫ്ലക്സ് ബോർഡ്. തൃക്കാക്കരയിലാണ് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്.

വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ് .
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ സതീശൻ ഒപ്പം
കേരളത്തിൻ്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും ഫ്ലക്സിൽ എഴുതിയിരിക്കുന്നു
വി ഡി സതീശന് പത്തനംതിട്ട ജില്ലയുടെ ആശംസകൾ എന്നും ഫ്ലക്സിൽ.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്.

മട്ടന്നൂരിലും വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ എന്നെഴുതിയതാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത് ഇന്നലെ രാത്രിയായിരുന്നു. ഇന്നലെ ശ്രീകണ്ഠപുരത്തും വി ഡി സതീശൻ അനുകൂല ബോർഡ്‌ വന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുന്നു. ലീഗിന്റെ പരസ്യപിന്തുണയിൽ സന്തോഷത്തിലാണ് സതീശൻ വിഭാഗം. അതേസമയം ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതൽ ഘടകകക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article