പിണറായി നാളെ കണ്ണൂരിൽ; സതീശൻ കൻ്റോൺമെൻ്റിൽ; രാജീവ് മാരാർജിയിൽ

insight kerala

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭരണതുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷയിലാണ് കേരളം. വോട്ടെണ്ണൽ‌ ദിവസം മുന്നണികളെ നയിച്ച നേതാക്കൾ എവിടെയായിരിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലെ വീട്ടിൽ ഉണ്ടാകും. അഞ്ചാം തീയതി മാത്രമേ തിരുവനന്തപുരത്ത് വരികയുള്ളൂ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രാത്രി 11 മണിക്ക് ശേഷം തലസ്ഥാനത്ത് എത്തും. നാളെ കൻ്റോൺമെന്റ് ഹൗസിൽ ഉണ്ടാകും. രാജീവ് ചന്ദ്രശേഖർ മാരാർജി ഭവനിൽ കാണും.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എകെജി സെൻററിൽ ഉണ്ടാകും. ഫലം അറിഞ്ഞശേഷം തിരുവനന്തപുരത്ത് തുടരണമെങ്കിൽ തുടരും . അല്ലെങ്കിൽ ഉച്ചയ്ക്കുശേഷം കണ്ണൂരിലേക്ക് തിരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തിരുവനന്തപുരത്ത് എത്തും. വൈകിട്ടോടുകൂടി കണ്ണൂരിലേക്ക് മടങ്ങും. രമേശ് ചെന്നിത്തല ആലപ്പുഴയിൽ ഉണ്ടാകും. ഉച്ചയോടുകൂടി തിരുവനന്തപുരത്ത് എത്തും. കെസി വേണുഗോപാൽ രാവിലെ തിരുവനന്തപുരത്ത് ഉണ്ടാകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബിനോയ് വിശ്വം നാളെ എം.എൻ സ്മാരകത്തിൽ ഉണ്ടാകും. ശശി തരൂർ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും. വി മുരളീധരൻ തിരുവനന്തപുരത്ത് ഉണ്ട്.

Share This Article