മമതയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

insight kerala

ബംഗാളിൽ വോട്ടെണ്ണൽ മേൽനോട്ടത്തിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ മമതാ ബാനർജിക്ക് തിരിച്ചടി. ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച നടപടി നിയമവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി തീരുമാനം. തൃണമൂലിന്റെ ഉൾപ്പെടെ
കൗണ്ടിംഗ് ഏജൻ്റുമാർ ഓരോ ടേബിളിലും ഉണ്ടാവുമല്ലോ എന്നും സുപ്രീംകോടതി ചോദിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർ തൃണമൂൽ കോൺഗ്രസിനെതിരെ പ്രവർത്തിക്കുമെന്ന വാദവും സുപ്രീംകോടതി തള്ളികളഞ്ഞു.

Share This Article