നാളെ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗ്; തൃണമുൽ കോൺഗ്രസ് സുപ്രീംകോടതിയിൽ

insight kerala

ഡൽഹി : ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതിനെതിരെയാണ് മമതാ ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി കോടതി നാളെ പരിഗണിക്കും. സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗ് ആണ് നാളെ .

ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ തുറക്കാന്‍ ശ്രമമെന്ന് ടി.എം.സി. ആരോപിച്ചിരുന്നു. സ്ട്രോങ് റൂമിനുമുന്നില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം കണ്ടെന്നാണ് നേതാക്കളുടെ വാദം. സ്ട്രോങ് റൂം പരിസരത്ത് സംഘര്‍ഷാന്തരീക്ഷമുണ്ടായി. മമത ബാനര്‍ജി പ്രതിഷേധസ്ഥലത്തെത്തുകയും ചെയ്തിരുന്നു.

സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയ മമത, ആവശ്യമെങ്കിൽ താൻ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണൽ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി. കംപ്യൂട്ടറിലെ ഡാറ്റ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും വിജയം ഉറപ്പിക്കുന്നത് വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിടരുതെന്നും അവർ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിൽ കടുത്ത പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മാട്രിസ്, പി-മാർക്ക് തുടങ്ങിയ ഏജൻസികൾ ബിജെപിക്ക് മുൻതൂക്കം നൽകുമ്പോൾ, ബിജെപി 192 സീറ്റുകൾ വരെ നേടി വൻ വിജയം കൊയ്യുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസ് നൽകുന്ന സൂചന.

Share This Article