എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും പൂയംകുട്ടി റോഡിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ചു. വാഹനത്തിനും കേടുപാടുകൾ ഉണ്ടായി. വൈദ്യുത പോസ്റ്റുകളും തകർന്നു. ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരങ്ങൾ മുറിച്ചുമാറ്റി. കുട്ടമ്പുഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. തങ്കച്ചൻ എന്ന ആളുടെ വീടിന്‍റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പറന്നു പോയത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
