എൽഡിഎഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെയെന്നും ബിജെപിയുടെ തുറന്ന അക്കൗണ്ട് സിപിഎം ഇരട്ട പൂട്ടിട്ട് പൂട്ടിയിരിക്കുയാണെന്നും അത് തുറക്കില്ലെന്നും വി ശിവൻകുട്ടി. പിണറായി വിജയന്റെ ചരിത്രത്തിനൊപ്പം എത്ര ഓടിയാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്താനാകില്ല.
എല്ലാം താനാണെന്ന് വി.ഡി. സതീശൻ വിചാരിച്ചാൽ ഒന്നും ആകില്ലെന്നും വി.ശിവൻകുട്ടി വിമർശിച്ചു. തിരുവനന്തപുരത്ത് മെയ്ദിന റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി നിയമങ്ങളെ വെട്ടിക്കുറച്ച് തൊഴിലാളി ദ്രോഹ നിലപാടുകളാണ് കേന്ദ്ര സർക്കാർ തുടരുന്നത്. കോർപറേറ്റുകളെ പ്രീണിപ്പിക്കുകയും തൊഴിലാളിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന പാർട്ടികളാണ് ബിജെപിയും കോൺഗ്രസും. ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം നിശ്ചിയിക്കാൻ വിളിച്ചാൽ മുതലാളിമാരോ ബന്ധപ്പെട്ടവരോ വരില്ല. അതിനെ അവഗണിച്ച് സംസ്ഥാന സർക്കാർ മിനിമം വേതനം നിശ്ചയിച്ചു. ഇനി മാനേജ്മെന്റ് കോടതിയിൽ പോകും.എങ്കിലും സർക്കാർ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലാടുകൾ തുടരുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
