ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകട മരണം. കൊല്ലം സ്വദേശി ചിപ്പി ആണ് മരിച്ചത്. 35 വയസായിരുന്നു. പുലർച്ചയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കയാണ് അപകടം ഉണ്ടായത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
