മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ബാംഗ്ലൂരിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യൻ പി എ (19) ആണ് മരിച്ചത്. BTL കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആദിത്യൻ. മൃതദേഹം സെയിൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.
നാലു പേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കോളജ് അധികൃതർ കുടുംബത്തെ വിവരം അറിയിച്ചു.
മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല.

