‘സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ് ഇല്ല’; കെ കൃഷ്ണൻകുട്ടി

insight kerala

സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. നിലവിൽ കറൻ്റ് പോകുന്നുണ്ടെങ്കിൽ അത് വൈദ്യുതി ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ് എന്നാണ് മന്ത്രിയുടെ വിശദീകരണം.നിലവിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്നും , സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ട്, ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാമെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് കമ്മീഷൻ തന്നെ വ്യക്തം ആക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു..

കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകീട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്. ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര പിഴവ്. കഴിഞ്ഞ മൂന്ന് വർഷവും ഉയർന്ന തോതിൽ വെള്ളം എത്തിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ഇബിയ്ക്കായില്ല.

Share This Article