ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം?; വീട്ടുവളപ്പിൽ നിന്ന് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി

insight kerala

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ട കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. സ്ത്രീയുടെയും പുരുഷനെയും മൃതദേഹങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാ​ഗങ്ങൾ കണ്ടെടുത്തത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്.

ഫോറൻസിക് എത്തിയശേഷം കൂടുതൽ പരിശോധന നടത്തും. ഇന്നലെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ ഓടി രക്ഷപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article