ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

insight kerala

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതി ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസിനാണ് യുവതി പരാതി നൽകിയത്. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു.

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് ബിഗ് ബോസ് വിജയ് അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, ‘നീ എന്താ ബിജെപിയിൽ ചേർന്നോ’, എന്നാണ് പരിഹാസരൂപേണ ഷിയാസ് ചോദിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. വലിയ വിമർശനമാണ് ഷിയാസിനെതിരെ വന്നത്. എന്നാൽ ബീഫിന്റെ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അനുമോളോട് തമാശ രൂപേണ ചോദിച്ച കാര്യമാണിതെന്നുമാണ് ഷിയാസ് ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയത്.


തനിക്കെതിരെ മുൻപ് ഉയർന്നുവന്ന ലൈംഗികാതിക്രമ പരാതിയെ കുറിച്ചും ഷിയാസ് കരീം പറഞ്ഞിരുന്നു. “കോടതിയില്‍ ക്ലോസ് ചെയ്തതാണ്, പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്നായിരുന്നു പഴയ കേസിനെ കുറിച്ചുള്ള ഷിയാസിന്റെ പ്രതികരണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article