ഹൈക്കോടതിയെ സമീപിക്കാൻ ഡോ. എം.കെ റാം

insight kerala

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ്് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മുൻകൂർ ജാമ്യവിധി സങ്കടപ്പെടുത്തുന്നത് എന്ന് നിതിന്റെ അച്ഛൻ രാജൻ ഇന്നലെ പറഞ്ഞിരുന്നു. വിധിയിൽ തനോ കുടുംബമോ തൃപ്തരല്ല. വ്യക്തമായ മൊഴി പൊലീസിന് നൽകിയതാണ്. സം​ഗീത കുറ്റവാളി തന്നെയാണ്. മകൻ അയച്ച ഫോട്ടോയും ഓഡിയോയും തെളിവായുണ്ട്. പൊലീസ് ആരൊയോ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണ്. വിധിയിൽ ഞങ്ങളുടെ കുടുംബത്തിന് സന്തോഷമുണ്ടാക്കില്ല. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. പൊലീസ് റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. മകനെ കൊന്നതാണെന്നും നിതിന്റെ അച്ഛൻ അവർത്തിച്ചു.

Share This Article