വീണ്ടും സൂര്യാതപം ; പത്തനംതിട്ടയിലും പാലക്കാടും സൂര്യാഘാതം

insight kerala

പത്തനംതിട്ട ഇലന്തൂർ വാര്യാപുരം സ്വദേശിനിക്ക് സൂര്യാഘാതമേറ്റു. വാര്യാപുരം മുക്കൂട് ലാജോ ഭവനിൽ 70 കാരി വിലാസിനിയ്ക്കാണ് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് ഉണക്കാനിട്ട കപ്പ എടുക്കുന്നതിനായി വെയിലത്തിറങ്ങിയപ്പോഴാണ് വിലാസിനിയമ്മയ്ക്ക് പൊള്ളലേറ്റത്. കണ്ണിന് താഴെയും മുഖവും പൊള്ളി. വല്ലാത്ത അസ്വസ്ഥത ഉണ്ടായെങ്കിലും സൂര്യാഘാതമേറ്റതായി മനസിലായില്ല എന്ന് വിലാസിനിയമ്മ പറഞ്ഞു. പിന്നീടാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഒറ്റപ്പാലത്തും ലക്കിടിയിലും രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിൽ പൊള്ളലേറ്റു. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കര യിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്.

Share This Article