72 സീറ്റ് നേടി ഭരണത്തുടര്‍ച്ച; കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകള്‍ കൈവിടില്ല; ന്യൂനപക്ഷ ധ്രുവീകരണം വസ്തുത; സിപിഎമ്മിന്റെ അവസാനവട്ട കണക്കുകള്‍ ഇങ്ങനെ

insight kerala

എം മാധവദാസ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ തീയതിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, കോണ്‍ഗ്രസും യുഡിഎഫും അമിതമായ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരാണ് ആരൊക്കെയാണ് എന്നതൊക്കെയാണ് കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കം. ഭരണം കിട്ടുമെന്ന് ഉറപ്പിച്ച് യുഡിഎഫ് പിരിവ് നടത്തുന്നു എന്നുവരെ ആക്ഷേപമുണ്ട്. അതിനിടയിലാണ്, പ്രദേശിക പ്രവര്‍ത്തകര്‍ നല്‍കിയ ബൂത്ത് തല വിവരങ്ങളും, അടിയൊഴുക്കുകളും ഒക്കെ നിരീക്ഷിച്ച് സിപിഎം അന്തിമ വിലയിരുത്തലില്‍ എത്തിയത്. സിറ്റിങ്് സീറ്റുകള്‍ ഒരുപാട് നഷ്ടമാവുമെങ്കിലും 72 സീറ്റുകള്‍ നേടി തുടര്‍ഭരണം ഉണ്ടാവും എന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പുറമെ അവര്‍ വലിയ ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ പറയുന്നുണ്ടെങ്കിലും സിറ്റിങ്് സീറ്റുകള്‍ ഒരുപാട് നഷ്ടമാവുമെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

എങ്കിലും 72 സീറ്റുനേടി ഭരണം പിടിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. കാസര്‍കോട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകള്‍ തങ്ങളെ കൈവിടില്ല എന്നാണ് അവര്‍ കരുതുന്നത്. ഇതില്‍ കോഴിക്കോട്, കൊല്ലം ജില്ലകളെ ചൊല്ലി സിപിഎമ്മില്‍ നല്ല ആശങ്കയുണ്ട്. മലബാറില്‍ വലിയ രീതിയില്‍ മുസ്ലീം വോട്ട് എതിരായി എന്ന് സിപിഎം ഭയക്കുന്നുണ്ട്. അതുപോലെ കൊല്ലം ജില്ലയിലും സിപിഎം തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും, യുഡിഎഫിന് അനുകൂലമായാണ് വീണത് എന്നാണ് സിപിഎം രഹസ്യമായി വിലയിരുത്തുന്നത്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ തിരിച്ചടിയുണ്ടാവുമെന്ന് തന്നെയാണ് സിപിഎം വിലയിരുത്തല്‍.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാല്‍ ഇതൊന്നും പുറത്തുപറയാതെ തങ്ങളുടെ അണികള്‍ക്ക് ആത്മവിശ്വാസം കൊടുക്കയാണ് ഇടതുനേതാക്കള്‍ ചെയ്യുന്നത്. വലിയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെപ്പോലുള്ളവര്‍ പറയുന്നത്. ”നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. യുഡിഎഫില്‍ അധികാരത്തിനായി തുടരുന്ന തര്‍ക്കങ്ങള്‍ മെയ് നാലു വരെ മാത്രമേ ഉണ്ടാവുകയുള്ളു” – കഴിഞ്ഞ ദിവസം എം. വി. ഗോവിന്ദന്‍ പറഞ്ഞത് ഇങ്ങനെയാണ്. അതോടൊപ്പം ബിജെപി- യുഡിഎഫ് ഡീല്‍ ഉണ്ടെന്ന പതിവ് മുന്‍കൂര്‍ജാമ്യവും അദ്ദേഹം പുറത്തെടുക്കുന്നു.

യുഡിഎഫിന് വേണ്ടി വോട്ടു മറിച്ച ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നും വോട്ടെണ്ണി കഴിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നും എം. വി. ഗോവിന്ദന്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തര്‍ധാര വെളിപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. എന്നാല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി ബിജെപി നേതാക്കള്‍ വോട്ട് മറിച്ച് നല്‍കിയതിന് പുറത്തായതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മുമ്പ് വടകര പാര്‍ലമെന്റിലാണ് കോലീബി സഖ്യം ഉണ്ടായത്. എന്നാല്‍ അതിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. അവിടെയാണ് വീണ്ടും ഇത്തരമൊരു കൂട്ടുകെട്ട് ഉയര്‍ന്നത്. ഈ ഡീലിന് പിന്നില്‍ ഷാഫി പറമ്പിലും പാറയ്ക്കല്‍ അബ്ദുള്ളയുമാണെ് എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നതെന്നും എം. വി. ഗോവിന്ദന്‍ ആരോപിക്കുന്നു.

Share This Article