സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; നാലു വയസുകാരിക്ക് സൂര്യാതപമേറ്റു

AnilKumar BalaKrishnan

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പുള്ളത്. അതേസമയം എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് 4 വയസുകാരിക്ക് സൂര്യാതപമേറ്റു. വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. മലപ്പുറം വണ്ടൂരിലാണ് ഇസാ ജോൺ എന്ന കുട്ടിയുടെ കൈയ്ക്കും വയറിലുമാണ് പൊള്ളലേറ്റത്.

Share This Article