സൂര്യാതപമേറ്റ് യുവാവ് മരിച്ചു

AnilKumar BalaKrishnan

കണ്ണൂർ : സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണം. സൂര്യാഘാതമേറ്റ് പള്ളിപ്പൊയിൽ യുവാവ് മരിച്ചു. പള്ളിപ്പായിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെയാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം നേരിടുകയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തത്. ഇന്ന് പുലർച്ചയാണ് മരണം സ്ഥിരീകരിച്ചത്. സൂര്യാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.

Share This Article