വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

AnilKumar BalaKrishnan

വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കുണ്ടറ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന്‍ ആദിദേവ് (12) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതം ഏറ്റതെന്ന് സംശയം.
അപകടസമയത്ത് ആദിദേവും സഹോദരി ആർദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളിൽ സഹോദരനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ആര്‍ദ്രയാണ് വീടിന്റെ സമീപത്തെ ഷെഡ്ഡിൽ ആദിദേവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article