വടകര ലഹരി കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ ; പെൺകുട്ടികളെ അധ്യാപികമാർ ലക്ഷ്യമിട്ടു ; ഡാൻസ് ക്ലാസ് മറയാക്കി

insight kerala

കോഴിക്കോട് : വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിടിയിലായ അധ്യാപികമാർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ പെൺകുട്ടികളായ വിദ്യാർഥികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഡാൻസ് ക്ലാസ് മറയാക്കിയാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്. SITയുടെ നിർണായക കണ്ടത്തലുകൾ ആണ് പുറത്തുവരുന്നത്.

12000 രൂപ ശമ്പളമുള്ള അധ്യാപികമാർ പക്ഷേ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകും

. പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവ വർഷങ്ങളായി സുഹൃത്തുക്കളാണെന്നും ഒന്നിച്ചാണ് എംഡിഎംഎ ഉപയോഗിക്കുകയും ലഹരിമാഫിയക്കുവേണ്ടി പണമിടപാട് നടത്തുകയും ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. ലഹരി വേണ്ടവർ ഇവർക്ക് പണം അയച്ചുകൊടുക്കുകയും ഇവർ സാധനം ലഭിക്കുന്ന ലൊക്കേഷൻ തിരികെ അയക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആവശ്യക്കാർ അയക്കുന്ന പണം 10,000, 20,000 രൂപയാകുമ്പോൾ നീഷ്മ എംഡിഎംഎ വിൽപ്പനക്കാർക്ക് അയച്ചുനൽകുന്നതാണു രീതി. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിൻ്റെ ഭാഗമാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായതിന് പിന്നാലെ തന്നെ നീഷ്മയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു മൂവരും ചെയ്തിരുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്.

Share This Article