കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 19 നാണ് പ്രതികള്‍ പെട്രോള്‍ വാങ്ങാനെത്തിയത്. കുപ്പിയിൽ പെട്രോൾ നല്കാത്തതിനാല് പിറ്റേ ദിവസം ഇവർ സംഘം ചേര്‍ന്നെത്തി അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പത്തനംതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട് . അക്രമത്തിന്റെ സിസിടിവി ദ്യശ്യം പുറത്തുവന്നു.
