കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം

AnilKumar BalaKrishnan

കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 19 നാണ്​ പ്രതികള്‍ പെട്രോള്‍ വാങ്ങാനെത്തിയത്. കുപ്പിയിൽ പെട്രോൾ നല്‍കാത്തതിനാല്‍ പിറ്റേ ദിവസം ഇവർ സംഘം ചേര്‍ന്നെത്തി അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത്​ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവത്തിൽ പത്തനംതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട് . അക്രമത്തിന്‍റെ സിസിടിവി ദ്യശ്യം പുറത്തുവന്നു.

Share This Article