ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

insight kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിൽ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി ഡി.ജി.പിയുടെ സത്യവാങ്മൂലം .ചിപ്‌സണ്‍ കമ്പനി ഹെലികോപ്റ്റര്‍ നല്‍കിയത് സര്‍ക്കാര്‍ പറഞ്ഞിട്ടെന്ന് ഡി.ജി.പി സത്യവാങ്മൂലത്തിൽ പറയുന്നു. മുന്‍ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് സൗകര്യം പ്രയോജനപ്പെടുത്തിയത്. എന്നാല്‍ പണം അടച്ചത് ആരെന്ന് സത്യവാങ്മൂലത്തലില്ല. ഹെലികോപ്റ്റര്‍ ചെലവ് വഹിച്ചത് സ്‌പോണ്‍സര്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ അഴിമതി ഇല്ലെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ സാമ്പത്തിക നേട്ടവും നഷ്ടവും ഉണ്ടായിട്ടില്ല. വിഷയം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല. നിലമ്പൂരിലേക്ക് യാത്ര നടത്തിയത് ഔദ്യോഗിക ആവശ്യത്തിനാണെന്നും സത്യവാങ്മൂലത്തിൽ ഡിജിപി ചൂണ്ടിക്കാട്ടുന്നു. ചിപ്‌സണുമായുളള കരാര്‍ സെപ്റ്റംബര്‍ 19ന് അവസാനിച്ചു. കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. പുതിയ കരാര്‍ നിര്‍ദേശം കമ്പനി സമര്‍പ്പിച്ചെന്ന വിവരം തെറ്റാണ്. പരാതിക്കാരന്റെത് കെട്ടിച്ചമച്ച ആരോപണങ്ങള്‍ എന്നും പരാതി തളളിക്കളയണമെന്നും ഡി.ജി.പി സത്യവാങ്മൂലത്തിൽ പറയുന്നു.

Share This Article