തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെ ഇന്ന് എൽഡിഎഫ് യോഗം ചേരും. UDF
സർക്കാരിനെതിരെ
ജനകീയ വിഷയങളിൽ ഒന്നിച്ചുള്ള സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. സരൾ ബില്ലിനെതിരെയും, മാരിടൈം ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കാനാണ് ആലോചന. കിഫ്ബിയുടെ അധികാരം പരിമിതപ്പെടുത്തിയതിലും, പി എസ് സി അന്വേഷണത്തിലും തൽക്കാലം ഇടപെടേണ്ടതാണ് സിപിഐ തീരുമാനം.
സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം, പുതിയ മദ്യനയം എന്നിവയുമായി ബന്ധപ്പെട്ടും ഒന്നിച്ചുള്ള പ്രതിഷേധങ്ങൾ യോഗം ചർച്ചചെയ്യും. പ്രതിപക്ഷ നേതാവ് സിപിഐ യോഗത്തിൽ ആവശ്യപ്പെടില്ല. കഴിഞ്ഞ യോഗത്തിൽ ഇരു പൊതുധാരണയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം ഉയർത്തിയിരുന്നില്ല. വിഷയം ഉയർത്തിയാലും തർക്ക വിഷയമായി മാറ്റല്ലെന്നാണ് സൂചന.
കാത്തിരിപ്പിനൊടുവിൽ ഇന്ന് LDF യോഗം; പ്രതിപക്ഷ ഉപനേതാവ് തർക്കം ചർച്ചയിൽ
