‘മുഖ്യമന്ത്രി സ്പോൺസറെ വ്യക്തമാക്കണം’; വിമാന യാത്രയിൽ ലോകായുക്തയുടെ നോട്ടീസ്

insight kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചു. സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും കക്ഷി ചേർത്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്. കെഎം ഷാജഹാനാണ് പരാതിക്കാരൻ. ജനുവരി 12ന് കേസ് വീണ്ടും പരിഗണിക്കും.മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിലാണ് ലോകായുക്തയുടെ നോട്ടീസ്

വിമാനയാത്ര സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ആ സ്പോൺസർ ആരാണ് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. പൊതു ഖജനാവിന് ഒരു രൂപ പോലും നഷ്ടം ഉണ്ടായിട്ടില്ല എന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. അതിനാൽ സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദർശനം ആണോ എന്നതിൽ വ്യക്തത വരുത്തണം എന്ന് ആവശ്യപ്പെട്ടാണ് കെ എം ഷാജഹാൻ ഹർജി നൽകിയത്. യാത്രയ്ക്കായി എന്തെങ്കിലും സാമ്പത്തിക ബാധ്യത വേണ്ടിവന്നു എന്ന കാര്യവും സർക്കാറിന് ബോധ്യപ്പെടുത്തേണ്ടിവരും.

Share This Article