തൃശൂർ : തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരം. രക്ഷാപ്രവർത്തനം തുടരുന്നു. സ്ഥലത്ത് വീണ്ടും സ്ഫോടനങ്ങൾ ഉണ്ടാകുന്നു.
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന എടത്താണ് സ്ഫോടനം ഉണ്ടായത്. തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകൾ ദൂരെ വരെ മുഴക്കം കേൾക്കുന്ന തരത്തിലുള്ള വലിയ സ്ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്ഫോടനം നടന്നിരുന്നു. അപകടസ്ഥലത്ത് സ്ഫോടന വസ്തുക്കൾ ഇനിയും അവശേഷിക്കുന്നതിനാൽ, അവ നിർവീര്യമാക്കിയ ശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായും അകത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ
പോലീസ് സംഘവും ആംബുലൻസുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

