കാലടി റെയിൽവേ മേൽ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടനാട് സ്വദേശിനി അഞ്ജന ബിജുവാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുഴയിൽ വീണു കിടന്ന പെൺകുട്ടിയെ കണ്ട് സമീപത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഒച്ച വയ്ക്കുകയും നാട്ടുകാരെത്തി കരക്കെത്തിക്കുകയുമായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർഥിനിയാണ്.
