അൻവറിനെ തള്ളി തൃണമുൽ ദേശീയ നേതൃത്വം; ‘അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല’

insight kerala

പി വി അൻവർ തൃണമൂൽ കോൺഗ്രസ് വിടുന്നുവെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തുവന്നു. അൻവറിന് രാഷ്ട്രീയ സ്ഥിരത ഇല്ല എന്നാണ് ദേശീയ നേതൃത്വം ആരോപിക്കുന്നത്. നിരവധി നേതാക്കൾ ടി എം സി യിൽ എത്തുമെന്ന് അൻവർ പറഞ്ഞിരുന്നു. ഇടത് നേതാക്കൾ അടക്കം ടി എം സി യിൽ എത്തുമെന്ന് പറഞ്ഞിരുന്നതായി ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

പല പ്രമുഖരുടെ പേരുകൾ ഉൾപ്പെടുത്തി പി വി അൻവർ നൽകിയ കത്തും ദേശീയ നേതൃത്വം പുറത്തുവിട്ടു. ടിഎംസിയിൽ ചേരുമെന്ന് അൻവർ പറഞ്ഞിരുന്ന പ്രമുഖരിൽ കാരാട്ട് റസാഖ്, ടി കെ നൗഷാദ് , എ വി ഗോപിനാഥ്, ജി സുധാകരൻ, സി കെ പത്മനാഭൻ , സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഉൾപ്പെടുന്നു.

Share This Article